ആലപ്പുഴ: 4 എ.എം.ക്ലബ്ബ് ഗ്ലോബൽ ആലപ്പുഴ ചാപ്റ്ററിന്റെ ആദ്യ സംഗമം ഇന്ന് നടക്കും. രാവിലെ 10ന് ആലപ്പുഴ റമദാ റിസോർട്ടിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കവിയും 4 എ.എം.ക്ലബ്ബ് അംഗവുമായ രാജീവ് ആലുങ്കൽ മുഖ്യാതിഥിയാകും. ക്ലബ്ബ് സ്ഥാപകൻ റോബിൻ തിരുമല ആമുഖപ്രഭാഷണം നടത്തും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സംഗമം.വാർത്താസമ്മേളനത്തിൽ 4 എ.എം.ക്ലബ്ബ് സ്ഥാപകൻ റോബിൻ തിരുമല, ആലപ്പുഴ ചാപ്റ്റർ അഡ്മിൻമാരായ ബിജു സ്കറിയ, ബിന്ദു എസ്.അമ്പാടി, നാസർ പട്ടരുമഠം തുടങ്ങിയവർ പങ്കെടുത്തു.