അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. കൊവിഡിനെ തുടർന്ന് സ്‌കൂൾ തുറക്കാതെ വന്നതോടെയാണ് പോഷകാഹരങ്ങൾ വിദ്യാർത്ഥികൾക്ക് വീട്ടിലെത്തിച്ച് നൽകിയത്. സ്കൂളിലെ 59 വിദ്യാർത്ഥികൾക്ക് ഒൻപതിനം സാധനങ്ങളാണ് നൽകിയത്. എച്ച്. സലാം എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് എ.പി. സരിത, പഞ്ചായത്തംഗങ്ങൾ, സെക്രട്ടറി സാഹിർ എന്നിവർ പങ്കെടുത്തു.