ambala

അമ്പലപ്പുഴ: വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ പാർക്കിംഗ് ഫീസ് പിരിക്കുന്നതായി പരാതി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി കോമ്പൗണ്ടിലാണ് സംഭവം. കാറിന് പത്ത് രൂപയും ടൂ വീലറിന് അഞ്ച് രൂപയുമാണ് ഈടാക്കുന്നത്. കുടുംബശ്രീയാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്. മഴയും വെയിലും കൊള്ളുന്ന തുറസായ മൈതാനത്താണ് വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത്. പാർക്കിംഗ് സ്ഥലം മഴവെള്ളം കെട്ടിക്കിടന്ന് ചെളിയും കുണ്ടുമായ അവസ്ഥയിലാണ്. അടിസ്ഥാന സൗകര്യം ഒരുക്കാതെ പാർക്കിംഗിന് പണം ഈടാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.