ആലപ്പുഴ: ആരോഗ്യഹാനിക്ക് കാരണമാകുന്ന ശുചീകരണ ജോലികളിൽ ഏർപ്പെടുന്നവരുടെ മക്കൾക്കുള്ള ധനസഹായ പദ്ധതിയിൽ പ്രീമെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഒന്ന് മുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് 2021-22 വർഷത്തെ സ്‌റ്റൈപ്പന്റും അഡ്‌ഹോക്ക് ഗ്രാന്റും അനുവദിക്കും. അപേക്ഷകരുടെ ജാതിയും വരുമാനവും ബാധകമല്ല. നഗരസഭ/ പഞ്ചായത്ത് സെക്രട്ടറി, സകൂൾ മേധാവി എന്നിവരിൽ നിന്നുള്ള സാക്ഷ്യപത്രം സഹിതം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർക്ക് നവംബർ 10നകം അപേക്ഷ നൽകണം. അപേക്ഷയോടൊപ്പം വിദ്യാർത്ഥിയുടെ ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ് എന്നിവയുടെ പകർപ്പും നൽകണം.