മാവേലിക്കര: ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകളിലെയും മാവേലിക്കര മുനിസിപ്പാലിറ്റി പ്രദേശത്തെയും അതിദരിദ്രരെ കണ്ടെത്താനുള്ള പരിശീലന പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇന്ദിരദാസ് നിർവഹിച്ചു. ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ സുകുമാരി തങ്കച്ചി അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത്‌ അംഗം മഞ്ജുള, നഗരസഭാ വൈസ് ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ്‌, ബ്ലോക്ക്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.കെ. പ്രസാദ്, ചെന്നിത്തല പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.

മാന്നാർ, ചെന്നിത്തല, തഴക്കര, തെക്കേക്കര, ചെട്ടികുളങ്ങര എന്നീ ഗ്രാമപഞ്ചാത്തുകളിലെയും മാവേലിക്കര നഗരസഭ, മാവേലിക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ എന്നിവിടങ്ങളിലെയും ജനപ്രതിനിധികൾക്കാണ് പരിശീലനം. നവംബർ 2ന് പരിശീലനം പൂർത്തിയാകും. കിലയിലെ പരിശീലകരാണ് ക്ലാസുകൾ നയിക്കുന്നത്.