മാവേലിക്കര: സെന്റ് അൽഫോൻസ സീറോ മലബാർ കത്തോലിക്ക പള്ളിയിൽ തിരുന്നാളിന് കൊടിയേറി. വികാരി ഫാ. ലൈജു കണിച്ചേരിൽ കൊടിയേറ്റ് നിർവഹിച്ചു. ജോൺസൺ ചിറ്റിലപ്പള്ളി, ജോർജ് ജോസഫ്, എൻ.ഡി. ജോസഫ് എന്നിവ നേതൃത്വം നൽകി. ഇന്ന് പൂർവികരുടെ അനുസ്മരണ ദിനം, നാളെ രാവിലെ കുർബാന, പ്രദക്ഷിണം, ഊട്ടുനേർച്ച എന്നിവ നടക്കും.