vella

ആലപ്പുഴ : എസ്.എൻ.ഡി.പി യോഗം നേതൃസ്ഥാനത്ത് 25 വർഷം പൂർത്തിയാക്കുകയും ആയിരം പൂർണ ചന്ദ്രന്മാരെ കാണാൻ ഭാഗ്യമുണ്ടാകുകയും ചെയ്ത യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കേരളത്തിലെ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയായ കോൺസ്നോർ നോർത്ത് കോൺഫെഡറേഷൻ ഒഫ് ശ്രീനാരായണ ഗുരു ഓർഗനൈസേഷൻസ് ഭാരവാഹികൾ ആദരിച്ചു.

ശ്രീനാരായണ ട്രസ്റ്റ് സെക്രട്ടറിയായും 45ൽപ്പരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപക സെക്രട്ടറിയായും ഭരണരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വെള്ളാപ്പള്ളി നടേശനെയും ഭാര്യ പ്രീതി നടേശനെയും കോൺസ്നോർ ചെയർമാൻ എസ്. സുവർണ്ണകുമാർ പൊന്നാട അണിയിച്ചു മെമന്റോ നൽകി. ഭാരവാഹികളായ പ്രബോധ് എസ്. കണ്ടച്ചിറ, അനിൽ പടിക്കൽ, എം. ഗാനപ്രിയൻ എന്നിവർ സംസാരിച്ചു.