മാന്നാർ: ഭാരതീയ വിചാര കേന്ദ്രം ഡയറക്ടറായിരുന്ന പി. പരമേശ്വരന്റെ നാമധേയത്തിൽ മാന്നാർ സഞ്‌ജീവനി സേവാസമിതി ഏർപ്പെടുത്തിയ, പ്ലസ്ടു, ബിരുദ, ബിരുദാനന്തര പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർത്ഥികൾക്കുള്ള അവാർഡിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ മാന്നാർ പഞ്ചായത്തിലെ സ്ഥിര താമസക്കാരായിരിക്കണം. സെക്രട്ടറി, സഞ്‌ജീവനി സേവാസമിതി , കുരട്ടിക്കാട്, മാന്നാർ എന്ന വിലാസത്തിൽ സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം നവംബർ 15 നു മുമ്പായി അപേക്ഷിക്കണം. വിശദ വിവരങ്ങൾക്ക് 9496469160 , 9539344234.