ആലപ്പുഴ: നിർമ്മല ഭവനം - നിർമ്മല നഗരം അഴകോടെ ആലപ്പുഴ ശുചിത്വ പദ്ധതിയുടെ ഭാഗമായി നഗരത്തിലെ കറുകയിൽ വാർഡിലെ 628 ഭവനങ്ങളിലും ഹരിത കർമ്മ സേനയെത്തി അജൈവ മാലിന്യം കൈമാറാനുള്ള സമ്മതപത്രം ഒപ്പിട്ടുവാങ്ങി. നഗരസഭാ അദ്ധ്യക്ഷ സൗമ്യാ രാജ്, കൗൺസിലർ എം.ആർ. പ്രേം എന്നിവർ നേതൃത്വം നൽകി. കേരളപ്പിറവി ദിനത്തിൽ ശുചിത്വ പദവി കൈവരിക്കുന്ന കറുകയിൽ, എം.ഒ, ആലിശേരി വാർഡുകളിൽ ഇന്നലെ ശുചിത്വ സന്ദേശ റാലി നടത്തി. വാർഡ് വികസന സമിതി, അയൽക്കൂട്ടം, റെസിഡന്റ്സ് അസോസിയേഷൻ, കലാ - സാംസ്‌കാരിക സംഘടനാ പ്രവർത്തകർ എന്നിവർ പങ്കെടുക്കുമെന്ന് നഗരസഭാ അദ്ധ്യക്ഷ സൗമ്യാ രാജ് അറിയിച്ചു.