march

ചാരുംമൂട് : താമരക്കുളം പച്ചക്കാട് പ്രദേശത്ത് സി.പി.എം വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ ബ്രാഞ്ച് സെക്രട്ടറി റെനി തോമസിനെതിരെ സി.പി.എമ്മും പൊലീസും അതിക്രമം കാട്ടുന്നുവെന്നാരോപിച്ച് കോൺഗ്രസ് നൂറനാട് ബ്ളോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പച്ചക്കാട് ജംഗ്ഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

കൊടിക്കുന്നിൽ സുരേഷ് എം.പി.യുടെ നേതൃത്വം നൽൽകി. തുടർന്നു നടന്ന യോഗം കൊടിക്കുന്നിൽ സുരേഷ് ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജി.ഹരിപ്രകാശ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.പി. ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി.

ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ, താമരക്കുളം ഗ്രാമ പഞ്ചായത് പ്രസിഡന്റ് ജി.വേണു ,പി.ബി. ഹരികുമാർ, പി.രഘു , റെനി തോമസ് എന്നിവർ പ്രസംഗിച്ചു.

ഡിസി.സി ജനറൽ സെക്രട്ടറിമാരായ മനോജ് സി.ശേഖർ,രാജൻ പൈനുംമൂട്, റ്റി.പാപ്പച്ചൻ ,

എം.ആർ.രാമചന്ദ്രൻ ,

ബി.രാജലക്ഷ്മി ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് എസ്. സാദിഖ്, എസ്.രാജൻ പിള്ള , ഇബ്രാഹിം കുട്ടി, എ.എസ്.ഷാനവാസ്, വന്ദനാ സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.