ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പിന്റെ അടിയന്തര രാത്രികാല വെറ്ററിനറി സേവന പദ്ധതിയുടെ ഭാഗമായി ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ കരാറടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുന്നു. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്‌ട്രേഷനുള്ള വെറ്ററിനറി ബിരുദധാരികൾ നവംബർ 8ന് രാവിലെ 11ന് ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും സഹിതം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. യുവ ഡോക്ടർമാരുടെ അഭാവത്തിൽ വിരമിച്ചവരെയും പരിഗണിക്കും. പ്രതിമാസ വേതനം 43,155 രൂപ. ഫോൺ: 0477-2252431.