കുട്ടനാട് : എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ കണ്ണാടി കിഴക്ക് 2349ാം നമ്പർ ശാഖയിൽ സഹോദരനയ്യപ്പൻ കുടുംബയോഗവും മേഖലാ സമ്മേളനവും യൂണിയൻ കൺവീനർ സന്തോഷ് ശാന്തി ഉദ്ഘാടനം ചെയ്തു.ചെല്ലമ്മ ശ്രീനിവാസന്റെ വസതിയിൽ നടന്ന യോഗത്തിൽ ശാഖ പ്രസി‌ഡന്റ് എം.ആർ. സജീവ് അദ്ധ്യക്ഷനായി. സന്ധ്യ ഹരിദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. ശാഖായോഗം വൈസ് പ്രസി‌ഡന്റ് പി. കെ.മണിയൻ, കമ്മറ്റിയംഗങ്ങളായ പി.എസ്.ഷാജി, എ.ആർ.ഗോപിദാസ്, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് പി. എം.ബിനോഷ്, യൂത്ത്മൂവ്മെന്റ് യൂണിറ്റ് സെക്രട്ടറി ശ്യാംലാൽ ഷാജി, വനിതാസംഘം പ്രസിഡന്റ് ഷീല ഷാജി തുടങ്ങിയവർ സംസാരിച്ചു.സുനിത അനിൽകുമാർ സ്വാഗതവും ഷീലാഷാജി നന്ദിയും പറഞ്ഞു. ഭാരവാഹികളായി പി എം ബിനോഷ് (കോഓർഡിനേറ്റ‌ർ), സുനിത അനിൽകുമാർ (കൺവീനർ), എം.ജി. ഹരിദാസ് (ചെയർമാൻ ), ജ്യോതിസതീശൻ ( ജോയിന്റ് കൺവീനർ), മ‌ഞ്ജുസുരേഷ്, രമ്യസന്തോഷ്, സിന്ധുമനോജ്, ശശികലകുഞ്ഞുമോൻ , അമ്പിളി അനിമോൻ, ആതിരവിപിലാൽ (കമ്മറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.