ഹരിപ്പാട്: മുണ്ടക്കയത്തെ പ്രളയ ബാധിതർക്ക് സാന്ത്വനവുമായി തൃക്കുന്നപ്പുഴ പഞ്ചായത്തിലെ വാട്സപ്പ് കൂട്ടായ്മ. തൃക്കുന്നപ്പുഴ - പാനൂർ - പല്ലന പ്രദേശങ്ങളിലെ ചെറുപ്പക്കാരുടെ നാട്ടുകൂട്ടം ലൈവ് വാട്സപ്പ് കൂട്ടായ്മയാണ് മാതൃകാ പ്രവർത്തനം നടത്തിയത്. ദുരന്തത്തിനിരയായ കൂട്ടിക്കൽ പ്രദേശത്തെ 65 കുടുംബങ്ങൾക്ക് ഇവർ അടുക്കള ഉപകരണങ്ങൾ വിതരണം ചെയ്തു.