മാവേലിക്കര: ഭഗവതിപ്പടി തട്ടയിൽ കണ്ടശ്ശിനേത്ത് ദേവിക്ഷേത്രത്തിലെ ആയില്യ മഹോത്സവം ഇന്ന് നടക്കും. ക്ഷേത്ര തന്ത്രി ചെറിയനാട് കക്കാട്ട് എഴുന്തോലിൽ മഠത്തിൽ സതീശൻ ഭട്ടതിരിപ്പാടും ക്ഷേത്ര മേൽശാന്തി ശ്രീകുമാർ നാരായണൻ പോറ്റിയും മുഖ്യകാർമികത്വം വഹിക്കും. രാവിലെ 6ന് ഗണപതിഹോമം, 7.30ന് കലശപൂജകൾ, 9ന് കലശാഭിഷേകം, 10.30ന് കാവിൽ നൂറും പാലും എന്നിവ നടക്കും.