ഹരിപ്പാട്: കരുതൽ ഉച്ചയൂണ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നിർമ്മിച്ച മുപ്പതാമത് വീടിന്റെ താക്കോൽ ദാനവും, കൂട്ടായ്മയുടെ അഞ്ചാമത് വാർഷികവും ഇന്ന് നടക്കും. ഹരിപ്പാട് കാവൽ ഓഡിറ്റോറിയത്തിൽ വൈകിട്ട് മൂന്നിന് നടക്കുന്ന
ചടങ്ങ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. മഹാദേവികാട് പള്ളേമ്പിൽ നടുക്കേ വീട്ടിൽ രാജമ്മയ്ക്കായി കരുതൽ കൂട്ടായ്മ നിർമ്മിച്ച വീടിന്റെ താക്കോൽ ദാനവും മന്ത്രി നിർവഹിക്കും.
കരുതൽ കൂട്ടായ്മ ചെയർമാൻ ഷാജി കെ ഡേവിഡ് അധ്യക്ഷത വഹിക്കും. നിയുക്ത ശബരിമല മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരിയെ ചടങ്ങിൽ ആദരിക്കും.