കുട്ടനാട്: തോരാ മഴയിൽ വീണടിഞ്ഞ നെൽക്കതിരുകൾ യന്ത്രം ഉപയോഗിച്ച് കൊയ്തെടുക്കുന്നതിനുള്ള വാടക സർക്കാർ വഹിക്കണമെന്ന് ബി ജെ പി കൈനകരി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. കൊയ്ത്തിന് അധികസമയം വേണ്ടിവരുന്നതിനാൽ കർഷകർക്ക് വാടക താങ്ങാൻ കഴിയുന്നില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.കെ. റോയിമോൻ അദ്ധ്യക്ഷനായി. കെ.ആർ. മോഹനൻ, പി.ആർ. മനോജ്, സി.എൽ. ലെജുമോൻ, ആർ. സുരേഷ്, ജയൻകുട്ടൻ, പി.സി. മനോജ് തുടങ്ങിയവർ പങ്കെടുത്തു.