ഹരിപ്പാട് : രാജീവ്ഗാന്ധി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ റിലയൻസ് ഫൗണ്ടേഷന്റെ സഹായത്തോടെ പള്ളിപ്പാട്ടെ പ്രളയബാധിത മേഖലയിൽ സഹായം നൽകി. മഴക്കെടുതിയിൽ വിവിധ ക്യാമ്പുകളിലായി രജിസ്റ്റർ ചെയ്ത ഇരുന്നൂറോളം കുടുംബങ്ങൾക്കാണ് വസ്ത്രങ്ങളും പായയും ശുചീകരണ സാമഗ്രികളും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ അംഗം ജോൺ തോമസ് വിതരണോദ്ഘാടനം നിർവഹിച്ചു.

രാജീവ്‌ ഗാന്ധി സാംസ്കാരിക വേദി ആന്റ് ചാരിറ്റബിൾ ട്രസ്റ്റ്‌ ചെയർമാൻ അബ്ബാദ് ലുത്ഫി അദ്ധ്യക്ഷത വഹിച്ചു. റിലയൻസ് ഫൗണ്ടേഷൻ കോ ഓർഡിനേറ്റർമാരായ നഫാസ് നാസർ, അനൂപ് രാജൻ എന്നിവർ പദ്ധതി വിശദീകരിച്ചു. എം. പി പ്രവീൺ, കെ.കെ പ്രതാപചന്ദ്രൻ, അഭിലാഷ് ഭാസി, എം.പി രതീഷ് കുമാർ, ക്രിസ്റ്റി വർഗീസ്, വി.കെ നാഥൻ, സുജിത് കരുവാറ്റ, ശ്യാം കുമാർ ആറാട്ടുപുഴ, മുബാറക് പതിയാങ്കര, ശ്രീക്കുട്ടൻ കുമാരപുരം, അബാൻ ലുത്ഫി, ഷാനിൽ സാജൻ, വിപിൻ ചേപ്പാട്, സൽമാൻ ആനാരി, ആർദ്ര കൃഷ്ണൻ, ദേവിക തുടങ്ങിയവർ നേതൃത്വം നൽകി.