മാവേലിക്കര: നഗരസഭയും ശക്തിനഗർ റസിഡന്റ്സ് അസോസിയേഷനും എക്സൈസ് വകുപ്പും ചേർന്ന് നടത്തുന്ന ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് ഇന്ന് വൈകിട്ട് 3.30ന് എസ്.എൻ.ഡി.പി ശാഖാ ഹാളിൽ വെച്ച് നടക്കും. നഗരസഭ ചെയർമാൻ കെ.വി ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. വാർഡ് കൗൺസിലർ അനി വർഗ്ഗീസ് അദ്ധ്യക്ഷനാവും. എം.കെ.ശ്രീകുമാർ ക്ലാസ് നയിക്കും.