ചേർത്തല: വാഹനാപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തണ്ണീർമുക്കം പഞ്ചായത്ത് മൂന്നാം വാർഡ് വെള്ളിയാകുളം അറമ്പാക്കൽ ആന്റെണി (76) മരിച്ചു.കഴിഞ്ഞ 16 ന് ചേർത്തല -തണ്ണീർമുക്കം റോഡിൽ പഞ്ചായത്ത് കവലയ്ക്ക് സമീപമായിരുന്നു അപകടം. നടന്ന് പോകുകയായിരുന്ന ആന്റണിയെ ഇടിച്ച വാഹനം നിർത്താതെ പോയി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് കോക്കമംഗലം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.ഭാര്യ: പെണ്ണമ്മ.മക്കൾ: റെജിമോൻ,അജിമോൻ.മരുമക്കൾ:വിജി,ഷേർളി.