shanavas
പ്രെഫ.ഷാനവാസ് വള്ളികുന്നം

വള്ളികുന്നം: തോപ്പി​ൽ ഭാസി​ അടക്കമുള്ള നി​രവധി​ എഴുത്തുകാർക്ക് ജന്മം നൽകുന്നതി​ൽ നി​ർണായക പങ്കുവഹി​ച്ച എഴുപത്തിയഞ്ച് വർഷം പഴക്കമുള്ള വള്ളികുന്നം വട്ടയ്ക്കാട് യൂത്ത് ലീഗ് വായനശാല പുനർനി​ർമാണം തടസപ്പെട്ട് കഴി​യുന്നു.

1946ൽ കമ്യൂണിസ്റ്റ് യൂത്ത് ലീഗ് എന്ന കൂട്ടായ്മയിൽ രൂപപ്പെട്ടതാണ് വട്ടയ്ക്കാട് യൂത്ത് ലീഗ് വായനശാല. വായനയുടെ പിതാവ് പി.എൻ.പണിക്കർ പ്രവർത്തനം ആരംഭിച്ച വായനശാല പിന്നീട് തോപ്പിൽ ഭാസി അടക്കമുള്ള എഴുത്തുകാരുടെ പ്രവർത്തന കേന്ദ്രമായി മാറി. ആറായിരത്തോളം പുസ്തകങ്ങളുള്ള വായനശാലയി​ൽ ബാലവേദി, യുവജനവേദി, വനിതാ വിഭാഗം തുടങ്ങിയവ സജീവമായി നിൽക്കുമ്പോഴാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നിലച്ചത്.

2014ൽ എം.പി ഫണ്ടിൽ നിന്ന് തുക അനുവദിച്ച് കെട്ടിടം സജ്ജമാക്കിയിരുന്നു. പിന്നീട് എം.എൽ.എ ഫണ്ടിൽ നിന്ന് പത്തു ലക്ഷം രൂപ അനുവദിച്ച് വികസനം ആരംഭിച്ചപ്പോഴാണ് തടസമായത്. കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ച സ്ഥിതിയിലാണ്.ജി.ശശിധരൻ നായർ പ്രസിഡന്റായും എസ്.എസ്.അഭിലാഷ് കുമാർ സെക്രട്ടറിയുമായുള്ള ഭരണസമിതി പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ശ്രമിച്ചെങ്കിലും തടസപ്പെടുകയായിരുന്നു.

കൊവിഡ് കാലത്ത് പുസ്തകങ്ങൾ വീട്ടിലെത്തിച്ച് മാതൃകയുമായി വായനശാല

വള്ളികുന്നത്തിന്റെ സാംസ്കാരിക ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ വായനശാലയാണിത്. ഒരു പാട് സാമൂഹ്യ മാറ്റങ്ങൾ ഇവിടെ നിന്നുണ്ടായി. ഇത് നിലനിൽക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണ്.

ഇലിപ്പക്കുളം രവീന്ദ്രൻ, ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം


കേരള ചരിത്രത്തിൽ തന്നെ ഏറെ സ്ഥാനമുള്ള വായനശാലയാണിത്. ചരിത്ര സ്മരണകൾ ഒട്ടേറെയുണ്ട്. സോഷ്യലിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിച്ച ഒരു കൂട്ടം പഴയ യുവാക്കളായിരുന്നു ഇതിന് തുടക്കം. സംരക്ഷിക്കേണ്ടത് നാടിന്റെ ആവശ്യമാണ്.

പ്രൊഫ. ഷാനവാസ് വള്ളികുന്നം
, പ്രസിഡന്റ്, താലൂക്ക് ലൈബ്രറി കൗൺസിൽ

കുട്ടികൾക്കടക്കം ഒട്ടേറെ പേർക്ക് പ്രയോജനകരമായ വായനശാലയാണിത്. പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഉടൻ ചെയ്ത് തീർക്കണം.

ദീപ, വായനക്കാരി

ഫോട്ടോ: 1. വള്ളികുന്നം വട്ടയ്ക്കാട് യൂത്ത് ലീഗ് വായനശാല

ഫോട്ടോ: 2: ഇലിപ്പക്കുളം രവീന്ദ്രൻ

ഫോട്ടോ: 3: പ്രെഫ.ഷാനവാസ് വള്ളികുന്നം

ഫോട്ടോ: 4: ദീപ