ambala

അമ്പലപ്പുഴ: ദേശീയപാതയിൽ കുറവൻ തോടിന് സമീപം കാൽനട യാത്രക്കാരി കാറിടിച്ച് മരിച്ചു. പുളിങ്കുന്ന് ചതുർത്ഥ്യാകരി വലിയവീട്ടിൽ ലക്ഷ്മണന്റെ ഭാര്യ ഗിരിജകുമാരിയാണ് (51) മരിച്ചത്. ഇന്നലെ പുലർച്ചെ 5.45 ഓടെയായിരുന്നു അപകടം. കഴിഞ്ഞ ദിവസം കുറവൻതോടുള്ള സഹോദരൻ സോമന്റെ വീട്ടിലെത്തി പുലർച്ചെ തിരികെ പുളിങ്കുന്നിലേയ്ക്ക് പോകാൻ ബസ് സ്റ്റോപ്പിലേയ്ക്ക് നടക്കുമ്പോഴായിരുന്നു അപകടം. നാട്ടുകാരും പുന്നപ്ര പൊലീസും ചേർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ. മക്കൾ: ഗിരീഷ്, അപ്പുക്കുട്ടൻ.