ആലപ്പുഴ: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഇന്ന് ജില്ലാ മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ' ശക്തിസ്ഥലിന്റെ സ്പന്ദനം തേടി ' പദയാത്ര നടത്തും. വൈകിട്ട് 3.30ന് നഗരചത്വരത്തിൽ നിന്നാരംഭിക്കുന്ന പദയാത്ര 4.30ന് ഭട്ടതിരി പുരയിടത്തിൽ അവസാനിക്കും. സമാപന സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് ബി. ബാബുപ്രസാദ് മുഖ്യപ്രഭാഷണം നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് ബിന്ദു ബൈജു അറിയിച്ചു.