മാവേലിക്കര: മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കാൻ സജ്ജമാണെന്ന പ്രഖ്യാപനം നഗരസഭാ ടൗൺ ഹാളിൽ ചേർന്ന സമ്മേളനം എം.എസ് അരുൺകുമാർ എം.എൽ.എ നിർവ്വഹിച്ചു. നഗരസഭാ ചെയർമാൻ കെ.വി ശ്രീകുമാർ അദ്ധ്യക്ഷനായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ.ഭാമിനി പ്രഖ്യാപന രേഖ അവതരിപ്പിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദാസ്, തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബാ സതീഷ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.രാജേഷ്, ശ്രീജിത്ത്‌, അജിത്ത്, കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ്‌ എസ്.ജ്യോതികുമാർ, കെ.പി.എസ്.ടി​.എ ഉപജില്ലാ സെക്രട്ടറി വി.എൽ ആന്റണി, കെ.എസ്.ടി.എ ഉപജില്ല സെക്രട്ടറി അനിൽ കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.സുജാത സ്വാഗതവും മാവേലിക്കര ബി.പി.സി.പി പ്രമോദ് നന്ദിയും പറഞ്ഞു.