ചേർത്തല: ആസ്റ്റർ മിംമ്‌സ് കോളേജ് ഒഫ് അലൈഡ് ഹെൽത്ത് സയൻസസിൽ പഠിക്കുന്നതിനിടയിൽ തന്നെ കേരള ആരോഗ്യ സർവകലാശാലയിൽ നിന്ന് എം.എസ്‌സി എം.എൽ.ടി പതോളജിയിൽ മൂന്നാം റാങ്ക് നേടിയ തുറവൂർ പഞ്ചായത്ത് ധാത്രിനിലയത്തിൽ ഗൗരവ് സപ്രുവിനെ ബി.ഡി. ജെ.എസിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി വീട്ടിലെത്തി ആദരിച്ചു.
ജില്ലാ പ്രസിസന്റ് ടി. അനിയപ്പൻ അദ്ധ്യക്ഷനായി. സ്‌പൈസസ് ബോർഡ് ചെയർമാൻ എ.ജി. തങ്കപ്പൻ, സംസ്ഥാന നേതാക്കളായ തമ്പി മേട്ടുത്തറ, പി.ടി. മന്മഥൻ, അഡ്വ. പി.എസ്. ജ്യോതിസ്, ജില്ലാ സെക്രട്ടറി കെ.പി. ദിലീപ്കുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സോമൻ മുട്ടത്തിപ്പറമ്പ്, ജെ.പി. വിനോദ്, മണ്ഡലം നേതാക്കളായ ബിജു.പി. മൂലയിൽ, കെ.എം. മണിലാൽ, കെ.എം. പൊന്നപ്പൻ, രമേശൻ, ബാബു തൈക്കാട്ടുശേരി, പ്രിൻസ് പള്ളിപ്പുറം, ടി.ആർ. പൊന്നപ്പൻ, ഷിബു പള്ളിത്തോട്, ബാലേഷ് ഹരികൃഷ്ണ എന്നിവർ നേതൃത്വം നൽകി.
മുൻ എം.എൽ.എ എൻ.പി തണ്ടാരുടെ സഹാേദരി ധാത്രിദേവിയുടെ പേരക്കുട്ടിയും റിട്ട. എയർഫോഴ്സ് ജീവനക്കാരനും തുറവൂർ ഹൈടെക് ലാബ് ഉടമയുമായ സപ്രുവിന്റെയും അദ്ധ്യാപിക ശ്യാമാഭായിയുടെയും മകനാണ് ഗൗരവ്. ഭാര്യ: ശ്രുതി (സൈക്കോളജിസ്റ്റ്).