അരൂർ: ചന്തിരൂർ ജി.എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ് അദ്ധ്യാപികയുടെ ഒഴിവ്. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. നാളെ ഉച്ചയ്ക്ക് 2ന് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.