ആലപ്പുഴ: കൊവിഡ് പ്രതിരോധം ഉറപ്പാക്കാൻ അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സ്വന്തം സുരക്ഷ ഉറപ്പാക്കുന്നതിനും മറ്റുള്ളവർക്ക് രോഗം പകരാതിരിക്കുന്നതിനും കുട്ടികൾ മുൻകരുതൽ സ്വീകരിക്കുന്നുണ്ടെന്ന് രക്ഷകർത്താക്കളും അദ്ധ്യാപകരും ഉറപ്പാക്കണം.
നിർദേശങ്ങൾ
# മൂക്കും വായും മൂടുന്ന വിധം മാസ്‌ക് ധരിക്കണം
# ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കുമ്പോഴും മാസ്‌ക് താഴ്ത്തരുത്
# ഇടയ്ക്കിടെ കൈകൾ ശുചീകരിക്കുക
# ആഹാരവും പഠന സാമഗ്രികളും പങ്കുവയ്ക്കരുത്
# വീട്ടിലെത്തിയാലുടൻ കുളിക്കണം
# പനി, ചുമ, തൊണ്ടവേദന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സ്‌കൂളിൽ പോകരുത്