tv-r
എഴുപുന്ന പഞ്ചായത്ത് 15-ാം വാർഡിലെ രാഗം കുടുംബശ്രീ അയൽക്കൂട്ടം ആരംഭിച്ച കോൺക്രീറ്റ് ബോർഡ് നിർമ്മാണ യൂണിറ്റ് പഞ്ചായത്ത് പ്രസിഡൻറ് ആർ.പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു.

അരൂർ: എഴുപുന്ന ഗ്രാമപഞ്ചായത്ത് 15-ാം വാർഡിലെ രാഗം കുടുംബശ്രീ അയൽക്കൂട്ടത്തിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് ആവശ്യങ്ങൾക്കായി കോൺക്രീറ്റ് ബോർഡ് നിർമ്മാണസംരംഭം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രദീപ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം സോജി ബിനു അദ്ധ്യക്ഷയായി. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ദീപ, പഞ്ചായത്തംഗങ്ങളായ ബിന്ദു ഷാജി, ഇ.കെ. പ്രവീൺ, സി.ഡി.എസ് ചെയർപേഴ്സൺ വിജി മജു, രജനി, പ്രമീള എന്നിവർ പങ്കെടുത്തു.