ആലപ്പുഴ: നഗരസഭയുടെ നേതൃത്വത്തിൽ നഗരത്തിലെ 42 സ്‌കൂളുകൾക്ക് സുരക്ഷാ - ശുചിത്വ ഉപകരണങ്ങൾ വിതരണം ചെയ്തു.
തെർമൽ സ്‌കാനർ, സാനിറ്റൈസർ, മാസ്‌ക്, ബ്‌ളീച്ചിംഗ് പൗഡർ, ശുചീകരണ ലായനികൾ, കൈയുറ തുടങ്ങിയവയാണ് വിതരണം ചെയ്തത്. കളക്ടർ എ. അലക്‌സാണ്ടർ ഉദ്ഘാടനം ചെയ്തു. നഗരസഭാ അദ്ധ്യക്ഷ സൗമ്യാ രാജ് അദ്ധ്യക്ഷയായി. സ്‌കൂളുകളുടെ പ്രതിനിധികൾ സുരക്ഷാ ഉപകരണങ്ങൾ ഏറ്റുവാങ്ങി. മുഴുവൻ സ്കൂളുകളും നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്തു. പ്രധാനാദ്ധ്യാപകർക്കും രക്ഷാകർതൃ പ്രതിനിധികൾക്കുമായി മൂന്ന് ശിൽപ്പശാലകളും സംഘടിപ്പിച്ചു. ഉപാദ്ധ്യക്ഷൻ പി.എസ്.എം. ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ബീന രമേശ്, എ. ഷാനവാസ്, കെ. ബാബു, കക്ഷി നേതാക്കളായ എം.ആർ. പ്രേം, ഡി.പി. മധു, എം.ജി. സതീദേവി, കൗൺസിലർമാരായ ബി. നസീർ, എ.എസ്. കവിത, ഗോപിക, രാഖി, ജ്യോതി, സുമം, കൊച്ചു ത്രേസ്യാമ്മ എന്നിവർ സംസാരിച്ചു.