കുട്ടനാട്: രാഷ്ട്ര പിതാവിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കുട്ടനാട് എക്സൈസ് സർക്കിൾ ഓഫീസിന്റെയും വിമുക്തി മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ രാമങ്കരി ജംഗ്ഷനിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ദീപം തെളിക്കൽ കുട്ടനാട് എം.എൽ.എ തോമസ്.കെ. തോമസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേന്ദ്രകുമാർ അദ്ധ്യക്ഷനായി. എക്സൈസ് ഇൻസ്പെക്ടർ കെ. അജയൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞുമോൾ ശിവദാസ്, കുട്ടനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഡി. ശ്രികുമാർ, പ്രവന്റീവ് ഓഫീസർ സി.പി. സാബു തുടങ്ങിയവർ നേതൃത്വം നൽകി.