photo

ആലപ്പുഴ: തത്തംപള്ളി സി.വൈ.എം.എയുടെ അഭിമാനം ഉയർത്തി സോബി മാറാട്ടുകളം. സംഗീത നാടക അക്കാദമിയുടെ മികച്ച പ്രൊഫഷണൽ നാടകങ്ങളിലെ മികച്ച നടനുള്ള ഈ വർഷത്തെ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയത് സോബി മാറാട്ടുകുളമാണ്. തിരുവനന്തപുരം സൗപർണികയുടെ ഇതിഹാസം എന്ന നാടകത്തിൽ വില്യം ഷേക്‌സ്പിയറിന്റെ വേഷമിട്ടാണ് സോബി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. അവിസ്മരണീയ അഭിനയ മുഹൂർത്തമാണ് ഇതിലൂടെ സോബി ആസ്വാദകർക്ക് നൽകിയതെന്നും നാടകപ്രേമികൾ പറയുന്നു. തത്തംപള്ളി സി.വൈ.എം.എ സ്ഥാപിതമായിട്ട് നൂറുവർഷം പൂർത്തിയാകുന്ന വേളയിലാണ് ശശികുമാറിന്റെയും മാനുവൽ വാടയിലിന്റെയും പിൻഗാമിയായി സോബിയും എത്തിയിരിക്കുന്നത്.