കുട്ടനാട്: എസ്.എൻ.ഡി.പി യോഗം പള്ളാത്തുരുത്തി 25 ാം നമ്പർ ശാഖയിലെ വാർഷിക പൊതുയോഗം ഇന്ന് രാവിലെ 10.30 ന് ഇ.ഡി.എൽ.പി.എസ് കനകജൂബിലി ഹാളിൽ നടക്കും. കുട്ടനാട് യൂണിയൻ വൈസ് ചെയർമാൻ എം.ഡി. ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ കൺവീനർ സന്തോഷ് ശാന്തി അദ്ധ്യക്ഷനാകും. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം അഡ്വ. അജേഷ് കുമാർ ആശംസാ പ്രസംഗം നടത്തും. ശാഖാ സെക്രട്ടറി എൻ. ശശിധരൻ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. ശാഖാ പ്രസിഡന്റ് പി.സി. അജിതൻ സ്വാഗതവും വൈസ് പ്രസിഡന്റ് ബൈജു ഹരിചന്ദന നന്ദിയും പറയും.