photo
ഓൾ കേരള നിധി ഫെഡറേഷൻ ആലപ്പുഴ ജില്ല നേതൃ ശിബിരം ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: ഓൾ കേരള നിധി ഫെഡറേഷൻ ജില്ലാ നേതൃ ശിബിരം ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി ഉദ്ഘാടനം ചെയ്തു. എ.കെ.എൻ.എഫ് സംസ്ഥാന ചെയർമാൻ കെ.യു. ഷാജി ശർമ്മ അദ്ധ്യക്ഷനായി. സംസ്ഥാന ഐ.ടി സെൽ കൺവീനർ ടി.വി. സന്തോഷ്, വിധുകുമാർ, പി. ബാബു എന്നിവർ സംസാരിച്ചു. സുനിൽ കുമാർ ഭാസ്‌കർ സ്വാഗതവും സി.കെ. മുരളി മോഹൻ നന്ദിയും പറഞ്ഞു.