ഹരിപ്പാട്: കാർത്തികപ്പളളി ജംഗ്ഷനിലെ വെളളക്കെട്ട് പരിഹരിച്ച് കാർത്തികപ്പളളി ജംഗ്ഷനെ സൗന്ദര്യവത്കരിക്കുമെന്ന് രമേശ്‌ ചെന്നിത്തല പറഞ്ഞു. ആധുനിക രീതിയിലുളള വെയിറ്റിംഗ് ഷെഡും ഉൾപ്പടെ ജംഗ്ഷനെ മാറ്റിയെടുക്കുവാനുളള നടപടി സ്വീകരിച്ചുവരികയാണെന്നും എം. എൽ. എ അറിയിച്ചു. ഓണാട്ടുകരയുടെ പഴയ വാണിജ്യകേന്ദ്രമായ കാർത്തികപ്പളളിയുടെ ചരിത്രവും പ്രദർശിപ്പിച്ച് റോഡിന്റെ വശങ്ങളിലും ടൈൽ പാകൽ, പൂന്തോട്ടം,പ്രത്യേക ബസ് ബേ എന്നിവ നടത്തും. ടൂറിസം പ്രമോഷൻ കൗൺസിൽ, പൊതുമരാമത്ത് വകുപ്പ് എന്നിവരുടെ സഹകരണത്തോടെയും എം.എൽ.എ ഫണ്ടും ഉപയോഗിച്ചായിരിക്കും നിർമ്മാണം നടത്തുകയെന്നും ചെന്നിത്തല അറിയിച്ചു.