ചേർത്തല: വിപഞ്ചിക സംഗീത സാഹിത്യസഭയുടെ നേതൃത്വത്തിൽ ഇന്ന് ഓൺ ലൈനായി കേരളപ്പിറവി ദിനം ആചരിക്കും. രാവിലെ 7ന് വി. വിജയനാഥ് ഉദ്ഘാടനം നിർവഹിക്കും. കവിതാലാപനം, ചിത്രരചന, നാടൻപാട്ട്, കേരള പ്രശ്‌നോത്തരി, പഴയകാല ഉപകരണ പ്രദർശനം, പ്രസംഗം, തിരുവാതിരപ്പാട്ട്, വഞ്ചിപ്പാട്ട്, കഥകളി പരിചയം, നാട്ടറിവ്, കേരളഗാനങ്ങൾ എന്നിവയുണ്ടാകും. വൈകിട്ട് 7.30ന് സംഗീത സാഹിത്യ സംഗമത്തിൽ പ്രൊഫ. എം.വി. കൃഷ്ണമൂർത്തി, ദയാനന്ദൻ, ശ്രീകുമാർ.എസ്. നായർ, അരവിന്ദാക്ഷൻ, ടി.വി. ഹരികുമാർ, വിനയകുമാർ, പ്രൊഫ. കെ.എ. സോളമൻ, സ്‌നേഹപ്രകാശ് എന്നിവർ പങ്കെടുക്കും. ഫോൺ 9446192659.