ഹരിപ്പാട്: മത്സ്യബന്ധന വലയിൽ കുരുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി. തൃക്കുന്നപ്പുഴ രണ്ടാം വാർഡിൽ പല്ലന ലക്ഷ്മി തോപ്പിൽ സജീവ് ഭവനത്തിൽ ദീപക്കിന്റെ വീട്ടിലെ കുളത്തിൽ മത്സ്യം പിടിക്കാൻ വച്ചിരുന്ന വലയിൽ കുരുങ്ങിയ പെരുമ്പാമ്പിനെ പാമ്പ് പിടുത്ത വിദഗ്ദ്ധൻ ശ്യാം ഹരിപ്പാട് പിടികൂടുകയായിരുന്നു. 40 കിലോ തൂക്കമുള്ള 10 അടി നീളമുള്ള പെരുമ്പാമ്പിനെ അടുത്തദിവസം വന്യജീവി വകുപ്പിന് കൈമാറും.