അമ്പലപ്പുഴ: വടക്ക് പഞ്ചായത്തിന്റെ തീരത്ത് പൂർണമായും പുലിമുട്ട് നിർമ്മിച്ച് തീരവാസികൾക്ക് സുരക്ഷയൊരുക്കണമെന്ന് സി.പി.എം നീർക്കുന്നം ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്തു. അനിത സതീഷ്, പി. നന്ദു, പ്രജിത്ത് കാരിക്കൽ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡി. ദിലീഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം എച്ച്. സലാം എം.എൽ.എ, ഏരിയാ സെക്രട്ടറി എ. ഓമനക്കുട്ടൻ, അംഗങ്ങളായ എ.പി. ഗുരുലാൽ, സി. ഷാംജി, കെ. മോഹൻകുമാർ, വി.എസ്. മായാദേവി, കെ. അശോകൻ, എസ്. ഹാരിസ്, പി.ജി. സൈറസ് എന്നിവർ പങ്കെടുത്തു. ഡി. ദിലീഷ് സെക്രട്ടറിയായി 15 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.