മാവേലിക്കര: നഗരസഭയും ശക്തി നഗർ റസിഡൻസ് അസോസിയേഷനും എക്സൈസ് വകുപ്പും സംയുക്തമായി നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് മുൻസിപ്പൽ ചെയർമാൻ കെ.വി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കൊറ്റാർകാവ് എസ്.എൻ.ഡി.പി ശാഖാ ഹാളിൽ നടന്ന ചടങ്ങിൽ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അനി വർഗീസ് അദ്ധ്യക്ഷനായി. എം.കെ ശ്രീകുമാർ ക്ലാസ് നയിച്ചു. വൈസ് ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീവ് പ്രായിക്കര, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.