മാവേലിക്കര: കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിൽ ഇ- ശ്രം പോർട്ടലിൽ രജിസ്ടർ ചെയ്യുന്നതിനായി ബി.ജെ.പി മാവേലിക്കര മുനിസിപ്പൽ കമ്മി​റ്റിയുടെ നേത്യത്വത്തിൽ അസംഘടിത തൊഴിലാളികൾക്കായുള്ള രജിസ്ട്രേഷൻ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ മന്ദിരത്തിൽ നടത്തും. നിലവിൽ ഇ.എസ്.ഐ, ഇ.പി.എഫ് അംഗത്വം ഇല്ലാത്ത അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് രജിസ്ടേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. താത്പര്യമുള്ളവർ ബാങ്ക് പാസ് ബുക്ക് , ആധാർ കാർഡ് എന്നിവയുമായി എത്തിച്ചേരണമെന്ന് സംഘാടക സമിതി അറിയിച്ചു.