parumala-perunal
പരുമല പെരുന്നാളിനോടനുബന്ധിച്ച് നടന്ന യുവജനസംഗമം സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്യുന്നു

പരുമല: നന്മയുള്ള യുവാക്കൾ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സമൂഹത്തിന് കരുത്താണെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. 119ാമത് പരുമല പെരുന്നാളിനോടനുബന്ധിച്ച് നടന്ന യുവജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജനപ്രസ്ഥാനം പ്രസിഡന്റ് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷനായി.

വയലാർ സാഹിത്യ അവാർഡ് ജേതാവ് ബെന്യാമിൻ മുഖ്യ പ്രഭാഷണം നടത്തി. തിരസ്‌കരണങ്ങളിൽ തളരാതെ സർഗാത്മകത തിരിച്ചറിഞ്ഞ് യുവാക്കൾ പ്രവർത്തിക്കണമെന്നും ജീവിതാനുഭവങ്ങളിൽനിന്നും പാഠങ്ങൾ ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

വൈദിക ട്രസ്റ്റി ഫാ. ഡോ.എം.ഒ. ജോൺ, സെമിനാരി മാനേജർ ഫാ. എം.സി. കുര്യാക്കോസ്, യുവജനപ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. വർഗീസ് ടി. വർഗീസ്, ജനറൽ സെക്രട്ടറി ഫാ. അജി കെ. തോമസ്, ട്രഷറർ ജോജി പി. തോമസ്, കേന്ദ്ര റീജിയണൽ സെക്രട്ടറി മത്തായി ടി. വർഗീസ്, ഭദ്രാസന ഭാരവാഹികളായ ഫാ. വർഗീസ് തോമസ്, ഫാ. ഗീവർഗീസ് കോശി, ഫാ. ജാൾസൺ പി. ജോർജ്, അഡ്വ. കെ.ജി. രതീഷ് കുമാർ, റോബിൻ ജോ വർഗീസ്, ജിജോ ഐസക്, അലൻ തോമസ് ജോർജ്, കെവിൻ റെജി ടോം എന്നിവർ സംസാരിച്ചു. ഉറവയിലേക്ക് വേദവിശ്വാസ പഠന പദ്ധതിയുടെ യുവദർശൻ അവാർഡുകൾ വിതരണം ചെയ്തു. പരുമല സെന്റ് ഗ്രിഗോറിയോസ് ഇടവക യൂണിറ്റിന്റെ ഓക്സില ചികിത്സാ സഹായ പദ്ധതി വിതരണോദ്ഘാടനം ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് നിർവഹിച്ചു.