ചാരുംമൂട്: ചുനക്കര ഗ്രാമപഞ്ചായത്തിലേക്ക് പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽല്‍ താത്കാലിക ഒഴിവ്. യോഗ്യത: സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്ഷ്യൽ പ്രാക്ടീസ്/ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് വിജയം. അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷനോ, പി.ജി.ഡി.സി.എയോ. പ്രായം: ജനുവരി ഒന്നിന് 18നും 30നും മദ്ധ്യേ. അവസാന തീയതി 10ന്. അഭിമുഖം 15ന് രാവിലെ 11ന്. ഫോൺ: 04792379536.