അമ്പലപ്പുഴ: തിരികെ സ്കൂളിലേയ്ക്ക് എന്ന കാമ്പയിന്റെ ഭാഗമായി പുന്നപ്ര തെക്ക് പഞ്ചായത്ത് വിദ്യാർത്ഥികൾക്കായി കൊവിഡ് സുരക്ഷാ സാമഗ്രികൾ കൈമാറി. സാനിറ്റൈസർ, സർജിക്കൽ - തുണി മാസ്കുകൾ, തെർമൽ സ്കാനർ, ബ്ലീച്ചിംഗ് സൊല്യൂഷൻ, സ്പ്രേയർ, പി.പി.ഇ കിറ്റുകൾ എന്നിവയാണ് നൽകിയത്. എച്ച്. സലാം എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. പുന്നപ്ര ഗവ. മുസ്ലിം എൽ.പി സ്കൂളിൽ ചേർന്ന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം. ഷീജ, സതി രമേശ്, പഞ്ചായത്തംഗങ്ങൾ, സ്കൂൾ പ്രധാന അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു. സെക്രട്ടറി എസ്. ബിജി സ്വാഗതം പറഞ്ഞു.