പൂച്ചാക്കൽ: അസഹിഷ്ണുതയും ഭീകരതയും കൊണ്ട് ഒന്നും നേടാനാകില്ലെന്നും അത്തരക്കാർ ചരിത്രത്തിൽ തമസ്കരിക്കപ്പെടുമെന്നും സയ്യിദ് പി.എം.എസ് തങ്ങൾ വടുതല പറഞ്ഞു. 17-ാമത് വടുതല ഹുബ്ബു റസുൽ കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ. കബീർ ഹാജി അദ്ധ്യക്ഷനായി. കെ.എ. മുസ്തഫ സഖാഫി ആമുഖ പ്രഭാഷണം നടത്തി. അബ്ദുലത്തീഫ് സഅദി പഴശി മുഖ്യപ്രഭാഷണം നടത്തി. എച്ച്.എ. അഹ്മദ് സഖാഫി, റഊഫ് സഖാഫി, ഷാഹുൽ ഹമീദ് ഇർഫാനി, സുഹൈൽ അഹ്സനി, യൂസുഫ് സഖാഫി, ഹസൻ അഷ്‌റഫി, പി.എൻ. നിസാം സഖാഫി, ടി.എ. അബ്ദുൽ ഖാദിർ മുസ്ലിയാർ, ജാബിർ സഖാഫി, കെ.എ. ഹസൻ മുസ്ലിയാർ, റഷീദ് ഹാജി തുടങ്ങിയവർ സംസാരിച്ചു. ഖത്തീബ് കെ.കെ. ഹമീദ് ബാവിയെ ചടങ്ങിൽ ആദരിച്ചു. പി.കെ.എം. ജലാലുദ്ദീൻ മദനി സ്വാഗതവും പി.കെ. സജീവ് നന്ദിയും പറഞ്ഞു.