പൂച്ചാക്കൽ: ചൈൽഡ് ലൈനും പെരുമ്പളം ഗ്രാമ പഞ്ചായത്തും സംയുക്തമായി വിദ്യാർത്ഥികൾക്കായി ഓപ്പൺ ഹൗസ് നടത്തി. വിദ്യാർത്ഥികൾ ഓൺലൈൻ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നേരിടുന്ന മാനസിക പ്രശ്നങ്ങൾ, മദ്യം, മയക്കുമരുന്ന് ഉപയോഗം, വില്പന, എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും ഓപ്പൺ ഹൗസിലൂടെ തീരുമാനമായി. പെരുമ്പളം ഗവ. ഹൈസ്കൂൾ സംഘടിപ്പിച്ച പരിപാടി ചേർത്തല സബ് ജഡ്ജ് ലീന റഷീദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.വി. ആശ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് ദിനീഷ്, കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.