കുട്ടനാട്: ബി.ജെ.പി കൈനകരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായയുടെ 105ാമത് ജന്മദിനാഘോഷം കർഷകമോർച്ച വൈസ് പ്രസി‌ഡന്റ് എം.ടി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.കെ. റോയിമോൻ അദ്ധ്യക്ഷനായി. പി.ആർ. മനോജ്, എം.എസ്. ചന്ദ്രശേഖരൻ, പ്രദീപ്.ആർ.മാത്യൂസ് തെക്കേപ്പറമ്പൻ തുടങ്ങിയവർ സംസാരിച്ചു. ടോം മാത്യു സ്വാഗതവും മോൻസിലാൽ നന്ദിയും പറഞ്ഞു.