ആലപ്പുഴ: കുട്ടനാട്ടിൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കും കൃഷിനാശം സംഭവിച്ചവർക്കും നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് ഭാരതീയ നാഷണൽ ജനതാദൾ ജില്ലാ ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.വി. പങ്കജാക്ഷൻ അദ്ധ്യക്ഷനായി. ജേക്കബ് തോമസ്, അഡ്വ. ഗിരീഷ്, മേടയിൽ അനിൽകുമാർ, സുരേഷ്, രഘൂത്തമൻ, സജീവൻ, ലത്തീഫ് എന്നിവർ സംസാരിച്ചു.