തുറവൂർ: പട്ടണക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു. ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണംഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. ടി.എച്ച്‌. സലാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എം. രാജേന്ദ്ര ബാബു അദ്ധ്യക്ഷനായി. പട്ടണക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. ജയപാൽ, പി.കെ. നസീർ, ആർ.ഡി. രാധാകൃഷ്ണൻ, പോഴിത്തറ രാധാകൃഷ്ണൻ, എസ്. സഹീർ, എ.ആർ. ഷാജി, അബ്ദുൽ സത്താർ, പി.ബി. വൈശാഖ്, കെ.എസ്. ജയനാഥ് എന്നിവർ സംസാരിച്ചു. കോൺഗ്രസ് അരൂർ ബ്ലോക്ക് കമ്മിറ്റി കുത്തിയതോട് ജംഗ്ഷനിൽ സംഘടിപ്പിച്ച ഇന്ദിരാഗാന്ധി അനുസ്മരണം പ്രസിഡന്റ് ദിലീപ് കണ്ണാടൻ ഉദ്ഘാടനം ചെയ്തു. അസീസ് പായിക്കാട്, സി.കെ. രാജേന്ദ്രൻ, വി.ജി. ജയകുമാർ, കെ.വി. സോളമൻ, പി. ശശിധരൻ, ജോയി കൈതക്കാട്, പി.വി. ശിവദാസൻ, ചന്ദ്രമോഹനൻ, അംബിക ബാബു, പ്രിയ, പി.സി. ഷൈൻ തുടങ്ങിയവർ പങ്കെടുത്തു.