ഹരിപ്പാട്: ചിങ്ങോലി മണ്ഡലം ബൂത്ത്‌ നമ്പർ 163 കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാന മന്ത്രി ഇന്ദിരഗാന്ധിയുടെ മുപ്പത്തി ഏഴാം ധീര രക്ത സാക്ഷിത്വ ദിനാചരണം സ്മൃതി സംഗമം, ദേശഭക്തിഗാനാലാപനം എന്നീ പരിപാടികളോടെ നടത്തി. ഉദ്ഘാടനം ഡി. സി. സി ജനറൽ സെക്രട്ടറി മുഞ്ഞിനാട്ട് രാമചന്ദ്രൻ നിർവഹിച്ചു. ബൂത്ത്‌ പ്രസിഡന്റ്‌ അനിൽകുമാർ മണിഭവനം അദ്ധ്യക്ഷത വഹിച്ചു. ഡി. സി. സി മെമ്പർ എച്ച്. നിയാസ് അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്ത്‌ മെമ്പർ പി. വിജിത, മുരളീധരൻ പിള്ള, വൃന്ദാക്ഷൻ, കാട്ടിൽ സത്താർ എന്നിവർ സംസാരിച്ചു.