ഹരിപ്പാട്: ചിങ്ങോലി യുവജന സമാജം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കേരള സർവകലാശാലയിൽ നിന്നും കോമേഴ്‌സ് വിഷയത്തിൽ പി. എച്ച്. ഡി. കരസ്ഥമാക്കിയ ചിങ്ങോലി ദേവീ സദനത്തിൽ എസ്. ശ്രീവിദ്യയെ ആദരിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ്‌ മുഞ്ഞിനാട്ട് രാമചന്ദ്രൻ ഉപഹാരവും പ്രശസ്തി പത്രവും നൽകി. സെക്രട്ടറി എം. എ. കലാം, ഐശ്വര്യ തങ്കപ്പൻ, അനീഷ്‌. എസ്. ചേപ്പാട്, അഡ്വ. ആർ. കിരൺകുമാർ, എൻ. രാധാകൃഷ്ണ പിള്ള, കെ. ദാമോദരൻ നായർ, സി. സുഭദ്രാമ്മ, കെ. ബാലകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.