അമ്പലപ്പുഴ: പുന്നപ്ര പൊലീസ് സ്റ്റേഷന് കിഴക്ക് ഇന്ദിരാ ജംഗ്ഷനിൽ കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റി സ്ഥാപിച്ച കോൺവെക്സ് മിറർ ഇന്നലെ അർദ്ധരാത്രി സാമൂഹ്യവിരുദ്ധർ തകർത്തു. ഇന്ദിരാ ഗാന്ധിയുടെ ഫോട്ടോയും നശിപ്പിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധയോഗം ചേർന്ന് പൊലീസിൽ പരാതി നൽകി. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദു ബൈജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹസൻ.എം. പൈങ്ങാമഠം അദ്ധ്യക്ഷനായി. എസ്. പ്രഭുകുമാർ, പി. ഉദയകുമാർ, പി. ഉണ്ണിക്കൃഷ്ണൻ, ശശികുമാർ ചേക്കാത്ര, ബി. വിജയകുമാർ കന്യകോണിൽ, പി.എ. കുഞ്ഞുമോൻ, ബാബു വാളൻപറമ്പിൽ, ജി. രാധാകൃഷ്ണൻ, കൃഷ്ണപ്രസാദ് വാഴപ്പറമ്പിൽ, ആർ. ശെൽവരാജൻ, രതീഷ് പുന്നപ്ര, നൗഷാദ് കോലത്ത്, രാജേഷ് കറുത്താമഠം, കണ്ണൻ ചേക്കാത്ര, പുരുഷൻ ആശാരിവെളി എന്നിവർ സംസാരിച്ചു.