ഹരിപ്പാട്: ഭാരതീയ ദളിത് കോൺഗ്രസ് ഹരിപ്പാട് കാർത്തികപ്പള്ളി ബ്ലോക്ക് കമ്മി​റ്റികൾ സംയുക്തമായി ഇന്ദിരാജിയുടെ 37-ാം രക്തസാക്ഷി ദിനാചരണത്തിൽ പുഷ്പാർച്ചനയും ,അനുസ്മരണവും സംഘടപ്പിച്ചു. മുതുകുളത്ത് നടത്തിയ യോഗം ബി. ഡി. സി ഹരിപ്പാട് ബ്ലോക്ക് പ്രസിഡന്റ് സി. പ്രസന്ന അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ ദളിത് കോൺഗ്രസ്സ് സംസ്ഥാന വൈ: പ്രസിഡന്റ് രവിപുരത്ത് രവീന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ആർ.രാജഗോപാൽ, കെ. സി.ആർ തമ്പി എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജന. സെക്രട്ടറി എം.ദിവാകരൻ, ജില്ലാ കമ്മി​റ്റി അംഗങ്ങളായ വേലൻചിറകൃഷ്ണൻകുട്ടി ,പത്മ,അനിൽ കുമാർ, പ്രഭാകരൻ, ബിനു, ബാലൻ, ഓമന, ശരത്, രജിത്ത് കണ്ണൻ എന്നിവർ സംസാരിച്ചു.